കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാ സമ്മേളനം
Tuesday 02 December 2025 5:37 AM IST
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലാസമ്മേളനം ജനുവരി 9,10 തീയതികളിൽ നടത്തും.9ന് പതാകദിനവും,10ന് ജില്ലാ പ്രവർത്തക സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.14 നിയോജക മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 700പ്രതിനിധികൾ പങ്കെടുക്കും.ജില്ലാപ്രസിഡന്റ് ആമച്ചൽ ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.ദേശീയ കൺവീനർ മുഹമ്മദ് ബഷീർ ബാബു ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കരമന ബയാർ സംഘടനാസന്ദേശം നൽകി.സംസ്ഥാന സെക്രട്ടറി പി.സയ്യദലി,വിഴിഞ്ഞം ഹനീഫ്,ഇമാം എ.എം. ബദറുദ്ദീൻമൗലവി,എം.എ.ജലീൽ തുടങ്ങിയവർ പങ്കെടുത്തു.സ്വാഗതസംഘം ചെയർമാനായി ഡോ.അസഹറുദ്ദീനും,വർക്കിംഗ് ചെയർമാന്മാരായി കെ.പി.അഹമ്മദ് മൗലവി,എം.എ.ജലീൽ,ജനറൽ കൺവീനറായി എം.എ.കരീം ശ്രീകാര്യം,ട്രഷററായി കെ.ഫസിൽ കരമന എന്നിവരെ തിരഞ്ഞെടുത്തു.