ലോക എയ്ഡ്സ് ദിനാചരണം
Monday 01 December 2025 10:38 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക എയിഡ്സ് ദിനമാചരിച്ചു. പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ നടന്ന ദിനാചരണം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.സി.വി. ഷാജി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദ് കോയ,അസി.പ്രൊഫ: ഡോ. ലാലീ, അഞ്ജന എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം അസി.പ്രൊഫ. ഡോ. വി. എസ്. വിശ്വകല ക്ലാസ് നയിച്ചു.