ലോക എയ്ഡ്സ് ദിനാചരണം

Tuesday 02 December 2025 2:37 AM IST

തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളേജിൽ ലോക എയ്ഡ്സ് ദിനമാചരിച്ചു.ഗവ.നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും മെഡിക്കൽ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ എയ്ഡ്സ് ദിന ബോധവത്കരണ റാലി നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഗീതാകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നടന്ന ദിനാചരണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പി.കെ.ജബ്ബാർ ഉദ്ഘാടനം ചെയ്തു. മെഡിസിൻ വകുപ്പ് മേധാവി ഡോ.അരുണ അദ്ധ്യക്ഷത വഹിച്ചു.ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രൻ പങ്കെടുത്തു. ഡോ.അരവിന്ദ് എയ്ഡ്സ് ദിന സന്ദേശം നൽകി. നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ നാടകവും മറ്റ് ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് വൈകിട്ട് മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ എച്ച്‌.ഐ.വി ബാധിതർക്ക് ഐക്യദാർ‌‌ഢ്യം പ്രഖ്യാപിച്ച് മെഴുകുതിരി തെളിച്ചു.