എയ്ഡ്സ് ദിനാചരണം
Tuesday 02 December 2025 12:38 AM IST
തുറവൂർ :വെട്ടക്കൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ജീവനക്കാർ റെഡ് റിബൺ അണിഞ്ഞ് ദീപം കത്തിച്ച് പ്രതിജ്ഞയെടുത്തു. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജി.സുനിൽ എയ്ഡ്സ് ദിന സന്ദേശം നൽകി. പബ്ലിക് ഹെൽത്ത് നഴ്സ് സരസമ്മ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഴ്സിംഗ് ഓഫീസർ രെഞ്ചു പരിപാടിക്ക് നേതൃത്വം നൽകി. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് റീന സ്വാഗതവും മിഡ് ലെവൽ സർവീസ് പ്രൊവൈഡർ നിഖില നന്ദിയും പറഞ്ഞു.