25 ലിറ്റർ മദ്യവുമായി പിടിയിൽ
Tuesday 02 December 2025 12:38 AM IST
ആലപ്പുഴ: ഡ്രൈ ഡേ ദിവസം വിൽപ്പന നടത്തുന്നതിനായി വാങ്ങി സൂക്ഷിച്ച അര ലിറ്ററിന്റെ അമ്പത് കുപ്പി മദ്യവുമായി പുന്നപ്ര ആലിശ്ശേരി വീട്ടിൽ പത്മനാഭൻ മകൻ ഔഷധീശനെ (58) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുന്നപ്ര ഫിഷ്ലാൻഡിന് സമീപത്തു നിന്നും ഔഷധിശനെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ടി .ജി.സുർജിത്ത് , ആർ.രതീഷ് , ജി.ആർ.ശ്രീരണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്.സ്മിത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.