25 ലിറ്റർ മദ്യവുമായി പിടിയിൽ

Tuesday 02 December 2025 12:38 AM IST

ആലപ്പുഴ: ഡ്രൈ ഡേ ദിവസം വിൽപ്പന നടത്തുന്നതിനായി വാങ്ങി സൂക്ഷിച്ച അര ലിറ്ററിന്റെ അമ്പത് കുപ്പി മദ്യവുമായി പുന്നപ്ര ആലിശ്ശേരി വീട്ടിൽ പത്മനാഭൻ മകൻ ഔഷധീശനെ (58) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് അസി​.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഫാറൂക്ക് അഹമ്മദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുന്നപ്ര ഫിഷ്ലാൻഡിന് സമീപത്തു നിന്നും ഔഷധിശനെ പിടികൂടിയത്. സി​വി​ൽ എക്സൈസ് ഓഫീസർമാരായ ടി .ജി.സുർജിത്ത് , ആർ.രതീഷ് , ജി.ആർ.ശ്രീരണദിവെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്.സ്മിത എന്നിവരും എക്സൈസ് സംഘത്തി​ലുണ്ടായിരുന്നു.