മെഡിക്കൽ - രക്തദാന ക്യാമ്പ്

Tuesday 02 December 2025 2:39 AM IST

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കിഴക്കനേല സമന്വയ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ - രക്തദാന ക്യാമ്പ് അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമന്വയ പാലിയേറ്റീവ് കെയർ സെന്റർ സെക്രട്ടറി അനിൽ താടാലിൽ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പള്ളിക്കൽ എസ്.ഐ രാജി കൃഷ്ണകുമാർ,സമന്വയ പാലിയേറ്റീവ് കെയർ സെന്റർ ഡയറക്ടർ ജവഹർ, രക്ഷാധികാരി ഡോ.രാമചന്ദ്രൻ,ഹോസ്പിറ്റൽ എ.ഒ എസ്.ഷാജി എന്നിവർ പങ്കെടുത്തു. ഡോ.രാഹുൽ.എൽ.എസ്,ഡോ.അലീഷ ആനി ജവഹർ,ഡോ.അരൂജ,ഡോ.കെ.ജോഷി എന്നിവർ നേതൃത്വം നൽകി. യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളും രക്തദാനത്തിൽ പങ്കെടുത്തു. അസ്ഥിബലക്ഷയ നിർണയ ടെസ്റ്റ്,ബി.പി,ഷുഗർ,ഇ.സി.ജി,നേത്ര പരിശോധന എന്നിവ സൗജന്യമായി നടത്തി.