ഇസ്ലാമിക് ഹിസ്റ്ററി - അറബിക് സെമിനാർ
Tuesday 02 December 2025 5:39 AM IST
പാങ്ങോട്: മാന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഇസ്ലാമിക് ഹിസ്റ്ററി സെമിനാർ സംഘടിപ്പിച്ചു.ഇക്ബാൽ കോളേജ് അറബിക് വിഭാഗം മേധാവി ഡോ.ഷമീർ.എച്ച് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ഹാഷിം.എം അദ്ധ്യക്ഷത വഹിച്ചു.ഇസ്ലാമി ഹിസ്റ്ററി അറബിക് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ രണ്ട് ഡിപ്പാർട്ട്‌മെന്റുകളുടെ അസോസിയേഷൻ ഉദ്ഘാടനവും നടന്നു.കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ അറബി ഭാഷയുടെ പങ്ക് എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ഇസ്ലാമിക് വിഭാഗം മേധാവി ഡോ.അബ്ദുൽ ഹാദി.വൈ.എം,അറബിക് വിഭാഗം മേധാവി ഡോ.അൻവർഷാ സാലിഹ,അദ്ധ്യാപകരായ ഷഹാന ഷിഹാബ്,റുഷ്ദ.ഡി.ആർ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: ഇസ്ലാമിക് ഹിസ്റ്ററി അറബിക് വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സെമിനാറും അസോസിയേഷൻ ഉദ്ഘാടനവും ഇക്ബാൽ കോളേജ് അറബിക് വിഭാഗം മേധാവി ഷബീർ.എച്ച് നിർവഹിക്കുന്നു