ചെമ്പഴന്തി കോളേജിൽ എയ്ഡ്സ് ബോധവത്കരണം
Tuesday 02 December 2025 3:46 AM IST
തിരുവനന്തപുരം:ചെമ്പഴന്തി എസ്.എൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവത്കരണം സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ഡോ.ജെ.ലെജി ഉദ്ഘാടനം ചെയ്തു.ഇരുട്ടിനെതിരെ പ്രകാശനാളങ്ങൾ എന്ന സന്ദേശമുയർത്തി രാത്രിയിൽ ചെമ്പഴന്തി ജംഗ്ഷനിൽ സംഘടിപ്പിച്ച ചിരാത് തെളിക്കൽ പരിപാടി യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപിക ഡോ.എൽ.സിനി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ടി.അഭിലാഷ്,ഡോ.ഡി.പ്രീതരാജ്,സീനിയർ വോളന്റിയർമാരായ മഞ്ജുനാഥ് സുരേഷ്, ആദിത്യ ബി.നായർ,എം.എച്ച്.അഭിരാമി,വി.അക്ഷയ്, ആൻസിരാജ് തുടങ്ങിയവർ നേതൃത്വം നൽകി.