വധശ്രമക്കേസ് പ്രതികൾ പിടിയിൽ

Tuesday 02 December 2025 8:30 AM IST

ആലപ്പുഴ: ​ചോറ്റാനിക്കരയിൽ മാരാകാധുങ്ങളുമായെത്തി യുവാവിനെ കുത്തിയശേഷം ഒളിവിൽപ്പോയ അഞ്ചംഗസംഘത്തെ ആലപ്പുഴയിൽ നിന്ന്​ പൊലീസ്​ സാഹസികമായി പിടികൂടി. കോട്ടയം അതിരമ്പുഴ സ്വദേശിയായ പി.ഡി.ബിനിലിനെ (30) വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ അർജുൻ, സ്റ്റാലിൻ, ഷെമീർ, വിധുകുമാർ, അഖിൽ എന്നിവരെയാണ് ആലപ്പുഴ​ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന്​ ചോറ്റാനിക്കര പൊലീസും സൗത്ത്​ ​പൊലീസും ചേർന്ന്​ പിടികൂടിയത്​. തിങ്കളാഴ്​ച വൈകിട്ട്​ നാലിനായിരുന്നു സംഭവം. സംഭവശേഷം മുങ്ങിയ പ്രതികളുടെ ടവർ ലൊക്കേഷനടക്കം പരിശോധിച്ചാണ്​ ചോറ്റാനിക്കര പൊലീസ്​ ആലപ്പുഴയിലെത്തിയത്​. ബസിൽ വന്നിറങ്ങിയ പ്രതികളെ സൗത്ത്​ പൊലീസിന്റെ സഹായത്തോടെയാണ്​ പിടികൂടിയത്​. പിന്നീട്​ ചോറ്റാനിക്കര ​പൊലീസിന്​ കൈമാറി. ചോറ്റാനിക്കര കക്കാട്​ പരസ്യകമ്പനിയിൽ ജോലിചെയ്യുന്ന ബിനിലിനെ മാരാകായുധങ്ങളുമായെത്തിയ സംഘം മർദിച്ചശേഷം നെഞ്ചിൽ കത്തികൊണ്ട്​ കുത്തുകയായിരുന്നു. തിങ്കളാഴ്ച​ പുലർച്ച ഒന്നിനായിരുന്നു ആക്രമണം. ബിനിലിനൊപ്പം ജോലിചെയ്യുന്ന മറ്റൊരാളോടുള്ള പകതീർക്കാനാണ് പ്രതികൾ​ താമസസ്ഥലത്ത്​ എത്തിയത്. അക്രമം​ തടയാൻശ്രമിച്ച ബിനിലിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരി​​ക്കേറ്റിട്ടുണ്ട്​.