ഇരുള നൃത്തം: പോരായ്മ ഏറെ

Tuesday 02 December 2025 4:39 AM IST

ആറ്റിങ്ങൽ: റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഇരുള നൃത്തത്തിന്റെ മാന്വൽ അനുസരിച്ചല്ല അവതരണമെന്ന് ജഡ്ജസ്. മൊത്തത്തിൽ 100 മാർക്കാണ് വിവിധയിനങ്ങളിലായി ഒരു ടീമിന് നൽകുന്നത്. തനതു വേഷവും ചമയത്തിന് 10 പാട്ടിന്റെ തനിമ 20, ചുവട് 30, നൃത്തം 30, പാരമ്പര്യ അവതരണരീതി 10 എന്ന നിലയിലാണ് മാർക്ക്. ഗോത്രകലാരൂപമായ ഇരുള നൃത്തത്തിന് വാദ്യം മൂന്നെണ്ണം, ഒറ്റകള്ളറിൽ 5 മീറ്റർ നീളമുള്ള മുണ്ട്. വലിയ തോട, മൂക്കുത്തി, കാശിമാല, വള, ഒറ്റ നൂലിൽ കൊരുത്ത ചിലങ്ക എന്നിവയാണ്. മത്സരാർത്ഥികൾ ഇത് ഇനിയും മനസിലാക്കിയിട്ടില്ല. ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കാൻ നെല്ലിമൂട് സെന്റ് ക്രിസോസിറ്റോസ് ജി.എച്ച്.എസ് ആർഹത നേടി മത്സരത്തിൽ പങ്കെടുത്ത 6 ടീമുകൾ എ ഗ്രേഡ് നേടി.