സുരക്ഷയ്ക്ക് പൊലീസ് സന്നാഹം

Tuesday 02 December 2025 3:42 AM IST

ആറ്റിങ്ങൽ: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം.100 പൊലീസുകാർക്ക് പുറമെ എൻ.സി.സി,എസ്.പി.സി,ജെ.ആർ.സി,സ്കൗട്ട് ആൻഡ് ഗൈഡ്സ്,എൻ.എസ്.എസ് തുടങ്ങിയവരും സുരക്ഷയൊരുക്കാനുണ്ട്.മുഴുവൻ സമയ പൊലീസ് ഔട്ട് പോസ്റ്റും പ്രവർത്തിക്കുന്നുണ്ട്.ഗ്രീൻ പ്രോട്ടോകോൾ നിലനിറുത്തിയാണ് കലോത്സവ നടത്തിപ്പ്.