ഉച്ചഭക്ഷണത്തിനായി വലഞ്ഞ്...
Tuesday 02 December 2025 2:43 AM IST
ആറ്റിങ്ങൽ: കലോത്സവത്തിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിനായി വലഞ്ഞ് മത്സരാർത്ഥികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും. കലോത്സവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിലൊക്കെ ആദ്യ ദിവസം മുതൽ ഭക്ഷണമൊരുക്കിയിരുന്നു.
എന്നാൽ ഇത്തവണ രണ്ടാം ദിവസം മുതൽ മാത്രമാണിതെന്ന കാര്യം ആരുമറിഞ്ഞില്ല. ഇന്നലെ ഉച്ചവരെ രചനാ മത്സരങ്ങളാണ്,ഉച്ചയ്‌ക്കുശേഷം മാത്രമേ മറ്റ് ഇനങ്ങളുള്ളൂ, അതിനാലാണ് ഭക്ഷണം ഒരുക്കാത്തതെന്ന് സംഘാടകർ പറയുന്നു. എന്നാൽ സബ് ജില്ലയിൽ ഉൾപ്പെടെ ആദ്യദിനം മുതൽ ഭക്ഷണമുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.
പൊരിവെയിലിൽ മണിക്കൂറുകളോളം നടന്നാണ് പലരും ഭക്ഷണം കഴിച്ചത്. ഇന്നു മുതൽ ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ടിൽ ഉച്ചഭക്ഷണം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.