കേരളത്തിലെ എസ്.ഐ.ആർ: സുപ്രീംകോടതി ഇന്ന് നിലപാട് വ്യക്തമാക്കും

Tuesday 02 December 2025 2:27 AM IST

ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ ഡിസംബർ 21 വരെ നിർത്തിവയ്‌ക്കുമോയെന്നതിൽ സുപ്രീംകോടതി ഇന്ന് സ്വീകരിക്കുന്ന നിലപാട് നിർണായകം. 21ന് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതു വരെ നീട്ടിവയ്‌ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ അടക്കം ആവശ്യം.

ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആർ പ്രക്രിയയും ഒരുമിച്ച് നടത്തുന്നത് ഭരണപ്രതിസന്ധി സൃഷ്‌ടിക്കുന്നുവെന്ന സർക്കാർ വാദം തള്ളി ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചു.

98.67% പേർക്കും എന്യുമറേഷൻ ഫോമുകൾ നൽകിയെന്നും 81.19% ഫോമുകൾ ഡിജിറ്റൽ രൂപത്തിലാക്കിയെന്നും കമ്മിഷൻ ബോധിപ്പിച്ചു.

2020ൽ തദ്ദേശ തിരഞ്ഞെടുപ്പും എസ്.ഐ.ആറിന് സമാനമായുള്ള സ്‌പെഷ്യൽ സമ്മറി റിവിഷനും ഒന്നിച്ചു നടത്തിയിട്ടുണ്ട്. നിയമസാധുത കേരളം ചോദ്യം ചെയ്‌തിട്ടില്ല. വോട്ടർ പട്ടിക തയ്യാറാക്കേണ്ടത് ഭരണഘടനാ ഉത്തരവാദിത്തം. എസ്.ഐ.ആർ നടത്താൻ കമ്മിഷന് വിവേചനാധികാരമുണ്ട്. 20 വർഷത്തിനിടെ ഒരുപാട് പേർ മരിച്ചു. പലരും വീടു മാറി. ഈ സാഹചര്യത്തിലാണ് അനിവാര്യമായത്. കണ്ണൂരിൽ ബി.എൽ.ഒ അനീഷ് ജോർജിന്റെ മരണം രാഷ്ട്രീയവത്കരിക്കുന്നു. ജോലി സമ്മർദ്ദമുണ്ടെന്ന് തെളിവില്ലാതെ ആരോപണമുന്നയിക്കുന്നു. തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരെ എസ്.ഐ.ആർ നടപടികളിൽ ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

​ 2.39​ ​കോ​ടി വോ​ട്ട​ർ​മാ​ർ​ ​അ​പേ​ക്ഷ​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​തീ​വ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള​ ​(​എ​സ്.​ഐ.​ആ​ർ​)​ ​എ​നു​മ​റേ​ഷ​ൻ​ ​ഫോം​ ​വി​ത​ര​ണ​ത്തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​നീ​ട്ടി​യെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്ത് ​ഇ​തു​വ​രെ​ 2.39​ ​കോ​ടി​ ​വോ​ട്ട​ർ​മാ​ർ​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ചു​ ​ന​ൽ​കി.​ ​ഇ​ത് ​ഡി​ജി​റ്റൈ​സ് ​ചെ​യ്‌​തെ​ന്നും​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ര​ത്ത​ൻ​ ​യു.​ ​കേ​ൽ​ക്ക​ർ​ ​അ​റി​യി​ച്ചു. ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റു​വ​രെ​ 2,39,01,963​ ​വോ​ട്ട​ർ​മാ​രു​ടെ​ ​ഡി​ജി​റ്റൈ​സേ​ഷ​ൻ​ ​ആ​ണ് ​പൂ​ർ​ത്തി​യാ​യ​ത്.​ ​ഇ​തോ​ടെ​ 85.82​ ​വോ​ട്ട​ർ​മാ​രു​ടെ​ ​എ​നു​മേ​റ​ൻ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​യി.​ ​ആ​കെ​ 2.78​ ​കോ​ടി​ ​വോ​ട്ട​ർ​മാ​രാ​ണ് ​എ​നു​മ​റേ​ഷ​ൻ​ ​ചെ​യ്യാ​നു​ള്ള​ത്. അ​തേ​സ​മ​യം​ ​എ​നു​മ​റേ​ഷ​ൻ​ ​ഫോം​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​ ​സം​സ്ഥാ​ന​ത്ത് 12​ ​ല​ക്ഷം​ ​വോ​ട്ട​ർ​മാ​രെ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​ഫോം​ ​കൊ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ​ ​ഇ​വ​ർ​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​കും.​ 12,40,715​ ​വോ​ട്ട​ർ​മാ​രാ​ണ് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ത്.​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഫോ​മു​ക​ൾ​ ​തി​രി​കെ​ ​ല​ഭി​ക്കു​ന്ന​തി​ന് ​ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​അ​റി​യി​ച്ച​താ​യും​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​പ​റ​ഞ്ഞു.​ ​ഫോ​മു​ക​ൾ​ ​എ​ത്ര​യും​ ​വേ​ഗം​ ​പൂ​രി​പ്പി​ച്ച് ​ബി.​എ​ൽ.​ഒ​മാ​രെ​ ​ഏ​ല്പി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.​ ​ഫോ​മു​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​നും​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ന്ന​തി​നു​മു​ള്ള​ ​ക്യാ​മ്പു​ക​ൾ​ ​നാ​ളെ​യും​ ​തു​ട​രും.