കുന്നോത്തുപറമ്പിൽ സ്ഥാനാർത്ഥികൾ 102
Tuesday 02 December 2025 3:00 AM IST
തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് കണ്ണൂർ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലാണ്-102 പേർ. ഏറ്റവും കുറവ് സ്ഥാനാർത്ഥികളുള്ളത് കണ്ണൂർ ജില്ലയിലെ തന്നെ മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ- 25 പേർ.ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ്- 76പേർ. എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നിവ സ്ഥാനാർത്ഥികൾ കുറവുള്ള ബ്ലോക്കു പഞ്ചായത്തുകൾ-
36 പേർ വീതം .ജില്ലാപഞ്ചായത്തുകളിൽ കൂടുതൽ സ്ഥാനാർത്ഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറത്താണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലും -54 പേർ. ഒറ്റ സ്ഥാനാർത്ഥി മാത്രമുണ്ടായിരുന്ന 16 വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.