യു.കെയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
Tuesday 02 December 2025 7:13 AM IST
ലണ്ടൻ: യു.കെയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. ഹരിയാന സ്വദേശി വിജയ് കുമാർ ഷിയോറൺ (30) ആണ് കൊല്ലപ്പെട്ടത്. നവംബർ 25ന് പുലർച്ചെ വോർസെസ്റ്ററിലായിരുന്നു സംഭവം. റോഡിൽ കുത്തേറ്റ് അവശനിലയിൽ കണ്ടെത്തിയ വിജയ്‌യെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമികൾ ആരാണെന്നോ ആക്രമണത്തിന്റെ കാരണമെന്താണെന്നോ വ്യക്തമല്ല. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു. ഹരിയാനയിലെ സർക്കാർ ജോലി ഉപേക്ഷിച്ച് ഇക്കൊല്ലം ആദ്യമാണ് വിജയ് യു.കെയിലെത്തിയത്. ബ്രിസ്റ്റലിലെ യൂണിവേഴ്സിറ്റി ഒഫ് ദ വെസ്റ്റ് ഒഫ് ഇംഗ്ലണ്ടിലെ എം.ബി.എ വിദ്യാർത്ഥിയായിരുന്നു. വിജയ്‌യുടെ മൃതദേഹം തിരിച്ചെത്തിക്കാനും അന്വേഷണത്തിനുമായി കുടുംബം കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു.