വെറും നാല് തവണ ചെയ്‌താൽ പിന്നീടൊരിക്കലും നര വരില്ല; ഈ മാജിക്കൽ ഡൈ ഉപയോഗിച്ച് നോക്കൂ

Tuesday 02 December 2025 12:11 PM IST

ഇന്നത്തെ കാലത്ത് ഭൂരിഭാഗംപേരും അനുഭവിക്കുന്ന പ്രശ്‌നമാണ് നര. ഇതിന് പിന്നിൽ പല കാരണങ്ങളാണ്. യഥാർത്ഥ പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം മിക്കവരും കെമിക്കൽ ഡൈയെ ആശ്രയിക്കാറാണ് പതിവ്. എന്നാൽ, ഇത് താൽക്കാലിക പരിഹാരമാണെങ്കിലും ഭാവിയിൽ ഏറെ ദോഷങ്ങൾ ചെയ്യും. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഓയിൽ ഡൈ പരിചയപ്പെടാം. ഇത് ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മതിയാകും. മുടിയിലെ നര മാറാൻ മാത്രമല്ല, നന്നായി വളരാനും പുതിയ മുടികൾ നരയ്‌ക്കാതിരിക്കാനും സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങൾ

പനിക്കൂർക്ക ഇല - ഒരു പിടി

വെള്ലം - 2 ഗ്ലാസ്

തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ

നെല്ലിക്കപ്പൊടി - 2 ടേബിൾസ്‌പൂൺ

ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ലമൊഴിച്ച് തേയിലപ്പൊടിയിട്ട് നന്നായി തിളപ്പ് കുറുക്കി മുക്കാൽ ഗ്ലാസാക്കിയെടുക്കുക. ശേഷം ഇതിനെ അരിച്ച് തണുക്കാനായി മാറ്റിവയ്‌ക്കുക. മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്കയിലയും ബാക്കി പൊടികളും നേരത്തേ തയ്യാറാക്കി വച്ച തേയിലവെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ ഡൈ ഇരുമ്പ് പാത്രത്തിലാക്കി രാത്രി മുഴുവൻ അടച്ച് വയ്‌ക്കണം. രാവിലെ ഈ കൂട്ട് നല്ല കറുത്ത നിറമാകും.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു ദിവസം ഉപയോഗിച്ചാൽ ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ നര പൂർണമായും മാറും.