വായിൽ തുണി കുത്തിത്തിരുകി; 94 കാരിക്ക് നേരെ പീഡന ശ്രമം, 64 കാരൻ അറസ്‌റ്റിൽ
Tuesday 02 December 2025 5:20 PM IST
പത്തനംതിട്ട: 95 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നറിയപ്പെടുന്നത് പത്രോസ് ജോൺ (64) ആണ് പിടിയിലായത്. പെരുനാട് പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ വയോധിക തനിച്ചുള്ള സമയം നേരത്തെ മനസിലാക്കിയാണ് ഇയാൾ അതിക്രമം നടത്തിയത്. ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാനായി ഇയാൾ വയോധികയുടെ വായിൽ തുണി തിരുകി കയറ്റി. അതിന് ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പ്രതിരോധത്തിനിടെയിൽ വായിൽ തിരുകിയ തുണി വലിച്ചൂരിയ വയോധിക നിലവിളിക്കാൻ തുടങ്ങി. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുന്നതിന് മുൻപ് അക്രമി കടന്നുകളയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. വയോധികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വൈകാതെ അക്രമിയെ അറസ്‌റ്റ് ചെയ്‌തു.