അൽഫോൻസാ കോളേജിൽ അന്താരാഷ്ട്ര സെമിനാർ
Wednesday 03 December 2025 12:34 AM IST
പാലാ : അൽഫോൻസാ കോളേജിൽ ഫിസിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സെമിനാർ തുടങ്ങി. പൂർവ വിദ്യാർത്ഥിനിയും, എയർ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് സീനിയർ ക്യാപ്ടനുമായ ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ.ഡോ. ജോസഫ് തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.എം.ജി യൂണിവേഴ്‌സിറ്റി, സ്‌കൂൾ ഒഫ് നാനോ സയൻസ് പ്രൊഫസർ ഡോ. എം. അനന്തരാമൻ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യു, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. വിജുത സണ്ണി, രേഖ മാത്യു എന്നിവർ പ്രസംഗിച്ചു.