തൃശൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
Wednesday 03 December 2025 12:00 AM IST
തൃശൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ നടന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയ തൃശൂർ ടീമിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് , ഗവ. അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെയും ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെയും കേൾവി പരിമിതി, കാഴ്ച പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നീ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്നതിനായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നടത്തുന്നത്. മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച കുട്ടികൾക്കും ആയിരം രൂപ ക്യാഷ് അവാർഡ് നൽകും.