സഹൃദയവേദി അവാർഡ് വിതരണം

Wednesday 03 December 2025 12:00 AM IST
സഹൃദയവേദി വജ്രജൂബിലിയാഘോഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി സി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: സാഹിത്യ സാംസ്‌കാരിക സംഘടനയായ സഹൃദയവേദിയുടെ വജ്രജൂബിലി ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി. സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന വജ്രജൂബിലിയാഘോഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി സി.പി. രവീന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് ഡോ.പി.എൻ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജൂലിയസ് അറയ്ക്കൽ മുഖ്യാതിഥിയായി. വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റ് ഡോ.കെ.ശ്രീകുമാർ പ്രകാശനം ചെയ്തു. കെ.സതീശൻ ഏറ്റുവാങ്ങി. പ്രൊഫ.വി.എ.വർഗീസ്, ബേബി മൂക്കൻ, രവി പുഷ്പഗിരി തുടങ്ങിയവർ പങ്കെടുത്തു. അവാർഡ് സമർപ്പണ സമ്മേളനം മത്സ്യത്തൊഴിലാളി കടാശ്വാസ ക്ഷേമ ബോർഡ് ചെയർമാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കൊച്ചി നിജാൽസ് വൈസ് ചാൻസലർ ഡോ. ജി.ബി. റെഡ്ഡി അവാർഡുകൾ നൽകി.