ലോക എയ്ഡ്സ് ദിനാചരണം
Tuesday 02 December 2025 8:47 PM IST
തൃക്കരിപ്പൂർ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കയ്യൂർ ടൗണിൽ കൂട്ടയോട്ടം,റെഡ് റിബൺ ധരിക്കൽ, പോസ്റ്റർ രചന, ബോധവൽക്കരണ ക്ലാസ്സ്, റാലി, കടകളിലും പൊതുസ്ഥലങ്ങളിലും സന്ദേശം പതിക്കൽ എന്നിവ സംഘടിപ്പിച്ചു. കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്, കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ദിനാചരണ പരിപാടികൾ. പ്രിൻസിപ്പാൾ എം.പി.മിനിമോൾ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.പ്രസീത ബോധവൽക്കരണ ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.പി. ഷാജി, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ജിഷ മാത്യു, പ്രോഗ്രാം ഓഫീസർ കിരൺ ജസ്റ്റിൻ, അദ്ധ്യാപകരായ ബിജി,രചന,മാളു ,ദയ , തുളസി, എൻ.എസ്.എസ് ലീഡർ മൃദുൽ എന്നിവർ സംസാരിച്ചു.