എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം

Tuesday 02 December 2025 8:50 PM IST

കാഞ്ഞങ്ങാട് : എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസ്, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. വ്യാപാരഭവൻ ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. ഡോ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ ദിനാചരണ സന്ദേശം നൽകി. മിനി ജോസഫ്, കെ.ഗിരീഷ്,​പി.ഉഷ എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പി.പി.ഹസീബ് നന്ദിയും പറഞ്ഞു. ഡി.യോഗീഷ് ഷെട്ടി വിഷയം അവതരിപ്പിച്ചു. ബോധവത്ക്കരണ റാലി സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു റാലിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സിമറ്റ് കോളേജ് ഓഫ് നേഴ്സിംഗ് , കാഞ്ഞങ്ങാട് ഗവ.സ്ക്കൂൾ ഓഫ് നേഴ്സിംഗ് എന്നിവയ്ക്ക് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഐ.സി ടി.സി പുരസ്കാരം ഡോ.രാംദാസ് സമ്മാനിച്ചു ക്വിസ് മത്സരത്തിന് സിജോ എം.ജോസ് നേതൃത്വം നൽകി.