വള്ളുവൻകടവിൽ കൈകൊട്ടികളി മത്സരം
Tuesday 02 December 2025 8:51 PM IST
കണ്ണാടിപ്പറമ്പ് :ഈ മാസം 31 മുതൽ ജനുവരി 7 വരെ നടക്കുന്ന വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പനമഹോത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലെ ടീമുകളെ പങ്കെടുപ്പിച്ച് കൈകൊട്ടികളി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സ്ഥാനം നേടുന്നവർക്ക് 15000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് പതിനായിരം രൂപയും മൂന്നാം സ്ഥാനം നേടുന്നവർക്ക് 5000 രൂപയും ക്യാഷ് പ്രൈസും വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര വക സ്ഥിരം ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്ന ടീമുകൾ ഡിസംബർ 16 ന് മുമ്പെ ആയിരം രൂപ റജിസ്ട്രേഷൻ ഫീസ് നൽകി അപേക്ഷിക്കേണ്ടതാണ്. ഫോൺ 9447911007, 9544696311, 9895204011.