ബി.ജെ.പി പ്രവർത്തക സംഗമം

Tuesday 02 December 2025 8:53 PM IST

കാസർകോട് : ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയതിലൂടെ ഇടതുവലതു മുന്നണികൾക്ക് ബദലാകാൻ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി സജ്ജമെന്ന് തെളിഞ്ഞു. പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്ന് അശ്വിനി കൂട്ടിച്ചേർത്തു. ബി.ജെ.പി കാസർകോട് ജില്ലാ സെക്രട്ടറി കെ.ടി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.എം.മുരളീധരൻ, പള്ളിക്കര പഞ്ചായത്ത് ഈസ്റ്റ് ഏരിയ കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ നീരാറ്റി, ജനറൽ സെക്രട്ടറി ലിതിൽ കൃഷ്ണ എന്നിവർ സംസാരിച്ചു.