ഹെറിറ്റേജ് റൺ സീസൺ 5 ജനുവരി 4ന്

Tuesday 02 December 2025 8:56 PM IST

തലശേരി: തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 5 ജനുവരി നാലിന് നടക്കും. കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ഡി.ടി.പി.സി സെക്രട്ടറി പി.കെ.സൂരജ് അദ്ധ്യക്ഷത വഹിച്ചു.സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്.കെ.അർജുൻ പരിപാടി വിശദീകരിച്ചു. സബ്കളക്ടർ കാർത്തിക് പാണിഗ്രഹി, നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാറാണി, ഡി.എം.സി മാനേജർ ജിഷ്ണു ഹരിദാസൻ സംസാരിച്ചു. ഹെറിറ്റേജ് റൺ സീസൺ 5ന്റെ സംഘാടക സമിതി ഓഫിസ് ഉദ്ഘാടനവും ടീഷർട്ട് പ്രകാശനവും സ്പീക്കർ എ.എൻ ഷംസീർനിർവഹിച്ചു.ഇത്തവണ ഹെറിറ്റേജ് റൺ 21 കിലോമീറ്റർ ആയിട്ടാണ് സംഘടിപ്പിക്കുന്നത്‌.www.mythalassery.in ennawebsite വഴിയോ സബ് ട്രഷറിക്ക് മുൻവശമുള്ള ഡി.എം.സി ഓഫീസിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യാം.