നാടകോത്സവത്തിന് തുടക്കമായി
Wednesday 03 December 2025 12:00 AM IST
തൃശൂർ: കൊട്ടേക്കാട് യുവജനകലാസമിതിയുടെ ഒമ്പതാമത് എൻ.കെ.ദേവസി സ്മാരക പ്രൊഫഷണൽ അഖില കേരള നാടകോത്സവത്തിന് റീജ്യണൽ തിയേറ്ററിൽ തുടക്കം. നാടക ചലച്ചിത്ര നടൻ സുനിൽ സുഗത ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സൂര്യഭാരതി ഫൗണ്ടേഷൻ അദ്ധ്യക്ഷൻ കെ.പി.മനോജ്കുമാർ ദീപോജ്വലനം നടത്തി. കലാസമിതി രക്ഷാധികാരിയും കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ദേവാലയ വികാരിയുമായ ഫാ. ഫ്രാങ്കോ കവലക്കാട്ട് പുരസ്‌കാരവിതരണം നടത്തി. ജനറൽ കൺവീനർ ജോൺസൺ ചിറ്റിലപ്പിള്ളി, ജെൻസൻ വാഴപ്പിള്ളി , ഇ.ജെ.ഷാജു, ബെന്നി നീലങ്കാവിൽ, സൈമൺ ദേവസി നീലങ്കാവിൽ എന്നിവർ സംസാരിച്ചു. തുടർന്ന് കായംകുളം പീപ്പിൾസ് തിയേറ്റേഴ്‌സിന്റെ അങ്ങാടികുരുവി എന്ന നാടകം അരങ്ങേറി.