ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ല
Wednesday 03 December 2025 12:00 AM IST
ഗുരുവായൂർ: കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിച്ചിട്ടും കൃത്യമായി വിനിയോഗിക്കാൻ ഗുരുവായൂർ നഗരസഭ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രജീവ് ചന്ദ്രശേഖർ. ബി.ജെ.പി സംഘടിപ്പിച്ച വികസിത ഗുരുവായൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയപ്പെട്ട അഴുക്കുചാൽ പദ്ധതിയും കോളി ഫാംബാക്ടീരിയ അടങ്ങിയ കുടിവെള്ളവുമാണ് ഗുരുവായൂരിലേതെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.നിവേദിത സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂരിന്റെ സമഗ്ര വികസന ലക്ഷ്യമിട്ട് ബി.ജെ.പി തയ്യാറാക്കിയ വികസന രേഖയുടെ പ്രകാശനം ഗുരുവായൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് മുഹമ്മദ് യാസിന് നൽകിക്കൊണ്ട് രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ദയാനന്ദൻ മാമ്പുള്ളി, അഡ്വ.എസ്. ജയസൂര്യൻ, രാജൻ തറയിൽ, കെ.ആർ അനീഷ്, അനിൽ മഞ്ചറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.