ബോധവത്കരിക്കാൻ ലീപ് കേരള

Wednesday 03 December 2025 12:00 AM IST

തൃശൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ബോധവത്കരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ലീപ് കേരള (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം) വോട്ടിംഗ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, വോട്ടർപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെക്കൊണ്ടും വോട്ടു ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലഘുവീഡിയോകൾ, റീലുകൾ, പോസ്റ്ററുകൾ, ചോദ്യോത്തരപംക്തി എന്നിവയും പ്രചരിപ്പിക്കും.