ഫൺ റൈഡിന് ഖജുരാഹോ ഡ്രീംസ് 5ന്

Wednesday 03 December 2025 6:03 AM IST

യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസ്' ഡിസംബർ 5ന് തിയേറ്ററിൽ എത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. രതിശിൽപ്പങ്ങളുടെ നാടായ ഖജുരാഹോയിലേക്ക് ഫൺ റൈഡായി ഒരുക്കിയ ചിത്രം മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നു.അദിഥി രവി, ചന്തുനാഥ്, ജോണി ആന്‍റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരാണ് മറ്റ് താരങ്ങൾ. രചന സേതു, ഛായാഗ്രഹണം: പ്രദീപ് നായർ, എഡിറ്റിംഗ്: ലിജോ പോൾ, ഗാനരചന: ബി. കെ. ഹരിനാരായണൻ, സംഗീതം ഗോപി സുന്ദർ, ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.കെ. നാസർ ആണ് നിർമ്മാണം. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ: വാഴൂർ ജോസ്, പിആർ ആൻഡ് മാർക്കറ്റിങ് ആതിര ദിൽജിത്ത്.