ധൂമകേതു കൊച്ചിയിൽ
ഷൈൻ ടോം ചാക്കോ, സജിൻ ഗോപു, സിദ്ധാർത്ഥ് ഭരതൻ, ഗണപതി എന്നിവർ നായകന്മായി സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ധൂമകേതു' എന്ന ചിത്രത്തിന് കൊച്ചിയിൽ തുടക്കം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. നിഖില വിമൽ ആണ് നായിക. നെയ്മറിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ്. സൂപ്പർ ഹിറ്റായ 'സൂക്ഷ്മദർശിനി'ക്കുശേഷം ഹാപ്പി ഹവേഴ്സ് എന്റർടെയ് ൻമെന്റ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസ് എന്നീ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം: ജിന്റോ ജോർജ്ജ്, എഡിറ്റർ: ചമൻ ചാക്കോ, സംഗീതം: ജസ്റ്റിൻ വർഗ്ഗീസ്, കോസ്റ്റ്യും: മഷർ ഹംസ, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, മേക്കപ്പ്: ആർ.ജി വയനാടൻ, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ: ഓസേപ്പ് ജോൺ, ചീഫ് അസ്സോ.ഡയറക്ടർ: ബോബി സത്യശീലൻ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് കല്ലൂസ്, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, വി.എഫ്.എക്സ്: പിക്റ്റോറിയൽ എഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർമാർ: നിഷാന്ത് എസ്.പിള്ള, വാസുദേവൻ വി.യു, വിതരണം : ഭാവന റിലീസ്. പി.ആർ. ഒ ആതിര ദിൽജിത്ത്.