നിവിന്റെ ആ ചിരിയും ലുക്കും സർവ്വം മായ മാസത്തിന് ആരംഭം
നിവിൻ പോളി നായകനായി അഖിൽ സര്യൻ സംവിധാനം ചെയ്യുന്ന ഫാന്റസി ഹൊറർ കോമഡി ചിത്രം സർവ്വം മായയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. 'Sarvam Maya month Begins' എന്ന പ്രഖ്യാപനത്തോടെ പുറത്തുവന്ന പോസ്റ്ററിലൂടെ ചിത്രത്തിന്റെ പ്രൊമോഷനുകൾക്ക് തുടക്കമായി. പോസ്റ്ററിന്റെ വലതുവശത്ത് ഒരു മ്യൂസിക്കൽ ട്രൂപ്പിന്റെ ഭാഗമായി ഗിറ്റാറുമായി നിൽക്കുന്ന നിവിൻ പോളിയുടെ ലുക്ക് വളരെ ആകർഷകമാണ്. നിവിൻ മുൻപ് ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ കഥാപാത്രമാകും ഇതെന്ന് സൂചന നൽകുന്നു. നിവിൻ പോളിയുടെ പഴയ കോമഡി എന്റർടെയ്നർ ഭാവത്തെ ഓർമ്മിപ്പിക്കുന്ന ലുക്ക് ആരാധകരെ ആവേശത്തിലാക്കുന്നു. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. ഫയർ ഫ്ളെ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റിംഗ് അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ . ഡിസംബർ 25ന് റിലീസ് ചെയ്യും.