കടവ സാമ്രാജ്യത്തിന്റെ കഥയുമായി ദ്രൗപതി 2 ; ആദ്യ ഗാനം

Wednesday 03 December 2025 6:07 AM IST

ദ്രൗപതിയുടെ തുടർച്ചയായി സംവിധായകൻ മോഹൻ.ജി, യുവതാരം റിച്ചാർഡ് റിഷിയുമായി വീണ്ടും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു. 'ദ്രൗപതി 2' എന്നാണ് ചിത്രത്തിന്റെ പേര്.

ആര്യൻ, അദ്ദേഴ്സ്, ജെ.എസ്.കെ, പാപനാശം, വിശ്വരൂപം2, രാക്ഷസൻ, വലിമൈ തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിബ്രാൻ വൈബോധയാണ് സംഗീതം . "എൻ പ്രിയനെ" എന്ന് തുടങ്ങുന്ന ഗാനം സംഗീത സംവിധായകനൊപ്പം നമിത ബാബുവും ചേർന്നാണ് ആലപാനം. ലഹാരി മ്യൂസിക് ആണ് സംഗീത അവകാശം സ്വന്തമാക്കിയത്. ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും മുഗൾ കാലഘട്ടത്തിന്റെയും കഥ പറയുന്ന ചരിത്ര സിനിമയിൽ ടൈറ്റിൽ റോളിൽ എത്തുന്നത് മലയാളി കൂടിയായ രക്ഷണ ഇന്ദുചൂഡൻ ആണ്. തമിഴ് ചിത്രങ്ങളായ മാർഗഴി തിങ്കൾ, മരുതം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് രക്ഷണ.

നട്ടി നടരാജ്, വൈ.ജി മഹേന്ദ്രൻ, ഭരണി , ശരവണ സുബ്ബയ്യ, വേല രാമമൂർത്തി, ചിരാഗ് ജനി, ദിനേശ് ലാംബ, ഗണേഷ് ഗൗരംഗ്, ദിവി, ദേവയാനി ശർമ്മ, അരുണോദയൻ, ജയവേൽ എന്നിവരാണ് മറ്റ് താരങ്ങൾ.

നേതാജി പ്രൊഡക്ഷൻസിന്റെ ബാനറിൽ സോള ചക്രവർത്തി ആണ് നിർമ്മാണം. ജനുവരിയിൽ റിലീസ് ചെയ്യും.

പി .ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ് .