മോഹൻലാൽ - തരുൺ മൂർത്തി ചിത്രം ജനുവരി 15ന്
തുടരും എന്ന് ബ്ലോക് ബസ്റ്ററിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 15ന് ആരംഭിക്കും. പുതുവർഷത്തിൽ മോഹൻലാൽ ആദ്യം അഭിനയിക്കുന്നത് തരുൺ മൂർത്തി ചിത്രത്തിൽ ആയിരിക്കും. രതീഷ് രവി രചന നിർവഹിക്കുന്നു. ഷാജികുമാർ ആണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു.
തുടരും സിനിമയുടെ ഛായാഗ്രഹകൻ ഷാജികുമാറും സംഗീതം ജെക്സ് ബിജോയ്‌യുമായിരുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം. മോഹൻലാൽ നായകനായി നവാഗതനായ ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാൻ പ്ളാൻ ചെയ്തിരുന്നു. എൽ 365 എന്നു താക് കാലികമായി പേരിട്ട ആ ചിത്രം ആണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത് . എന്നാൽ നേരത്തേ പ്രഖ്യാപിച്ച സിനിമയല്ലെന്നും പുതിയ കഥയിലാണ് മോഹൻലാൽ - തരുൺ മൂർത്തി ചിത്രം ഒരുങ്ങുന്നതെന്നും ആഷിഖ് ഉസ്മാൻ വ്യക്തമാക്കി.
ഓസ്റ്രിൻ ചിത്രത്തിൽ മീര ജാസ്മിൻ ആയിരുന്നു നായിക. പുതിയ ചിത്രത്തിൽ താരങ്ങളിൽ മാറ്റം ഉണ്ടോ എന്ന് അറിവായിട്ടില്ല. അതേസമയം ജയിലർ 2 വിലെ മോഹൻലാലിന്റെ രംഗങ്ങൾ ഈ ആഴ്ചയും ഡിസംബർ അവസാനവും ചിത്രീകരിക്കാനാണ് ഒരുങ്ങുന്നത്. ഗോവ ആണ് ലൊക്കേഷൻ. ദൃശ്യം 3യിൽ മോഹൻലാലിന്റെ രംഗങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായി. പാട്രിയറ്റ്, തുടക്കം എന്നീ ചിത്രങ്ങൾ ഡിസംബറിൽ തന്നെ പൂർത്തിയാക്കാനാണ് മോഹൻലാൽ ഒരുങ്ങുന്നത്.