വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

Wednesday 03 December 2025 2:14 AM IST

റാന്നി : 95 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വടശേരിക്കര സ്വദേശി ജോസ് (പത്രോസ് ജോൺ -64) നെ പൊലീസ് അറസ്റ്റുചെയ്തു. വീട്ടിൽ തനിച്ചായിരുന്ന വൃദ്ധയുടെ വായിൽ തുണിതിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് അയൽവാസികൾ ഒാടിയെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു. , പെരുനാട് പൊലീസ് ഇൻസ്‌പെക്ടർ വിഷ്ണു. ജി യുടെ മേൽനോട്ടത്തിൽ പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ കുരുവിള സക്കറിയ, അച്ചൻകുഞ്ഞ്, എസ്.സി.പി.ഒ ,പ്രസാദ്, സി.പി.ഒമാരായ വിജേഷ്, അക്ഷയ് വേണു,അനന്തു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.