വൃന്ദവാദ്യത്തിൽ കാർമ്മൽ തന്നെ
Wednesday 03 December 2025 3:30 PM IST
ആറ്റിങ്ങൽ: തുടർച്ചയായി ഇരുപത്തിരണ്ടാം വർഷവും വൃന്ദവാദ്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്കൂൾ. എച്ച്.എസ്,എച്ച് എസ്. എസ് വിഭാഗത്തിലാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കുന്നത്. ഇതവണ നിവേദിത. എസ്, മാളവിക .എസ്,പവിത്ര. എസ്,പവിത്ര രതീഷ്, ദിയ .എസ്, ജൂലിയജൻ അരൂണ്‍,ഐശ്വര്യ എ .എസ് എന്നിവർ അടങ്ങുന്ന ടീമാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ നാല് വർഷമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ ടീമാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.