അഭിനവ് നടൻ, അഷ്മിത നടി
Wednesday 03 December 2025 4:38 AM IST
ആറ്റിങ്ങൽ: ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ വായനാദിനം നാടകത്തിലെ സാറാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഷ്മിത നായർ മികച്ച നടിയും ലുട്ടാപ്പി നാടകത്തിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കരകുളം ഗവ. വി ആൻഡ് എച്ച്.എസ്.എസിലെ എ.അഭിനവ് ജിത്ത് മികച്ച നടനുമായി.