ബി.ജെ.പി മാർച്ച്
Wednesday 03 December 2025 12:05 AM IST
ആലപ്പുഴ : മുല്ലയ്ക്കൽ ,കിടങ്ങാംപറമ്പ് ചിറപ്പ് ആട്ടിമറിക്കാൻ ശ്രമിക്കുന്ന അദൃശ്യ ശക്തികളാണ് ജില്ലാ കോടതി നടപ്പാലം വരാത്തതിന് പിന്നിലെന്ന് ബി. ജെ. പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ. ബിനോയ് പറഞ്ഞു. ജില്ലാ കോടതി പാലത്തിനു സമാന്തരമായി താൽക്കാലിക നടപ്പാലംനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. പരീക്ഷിത്ത്, ജി. വിനോദ് കുമാർ, ഡി. ജി. സാരഥി, എ. ഡി. പ്രസാദ് പൈ, സുചിത്ര എന്നിവർ സംസാരിച്ചു.