സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം

Wednesday 03 December 2025 12:06 AM IST

ആലപ്പുഴ: സർക്കാർ ഓഫീസുകൾ സ്ത്രീസൗഹൃദമാക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജില്ലാ സമിതി യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത ഇല്ലാതാക്കുന്നതിൽ സർക്കാർ പരാജയമാണന്ന് അവർ പറഞ്ഞു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ എൻ അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രഭാരി ശ്രീജിത്ത് കരുമാടി, ജില്ലാ ഭാരവാഹികളായ ജിതേഷ് നാഥ്, റ്റി സന്തോഷ്, ഒ പ്രമീള, സുമേഷ് ആനന്ദ്, അനിത, റോഷൻ, ആർ അഭിലാഷ് എന്നിവർ സംസാരിച്ചു.