ബോധവൽക്കരണ പരിപാടി
Wednesday 03 December 2025 12:08 AM IST
കാവാലം: കാവാലം ഗ്രാമപഞ്ചായത്ത് കരിയൂർമംഗലം വാർഡിലെ എ.ഡി.എസ് വാർഷികത്തോടനുബന്ധിച്ച്, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെ ക്കുറിച്ച് ബോധവൽക്കരണ പരിപാടി നടത്തി. 166ാം നമ്പർ ഗുരുധർമ്മപ്രചരണ സഭ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൈനടി പൊലീസ് സബ് ഇൻസ്‌പെക്ടർ സജിമോനും സിവിൽ പോലീസ് ഓഫീസർ ശ്രീരാജും ക്ളാസ് നയിച്ചു. തുടർന്ന് എ.ഡി.എസ് ഭാരവാഹികളുടെ വാർഷിക സമ്മേളനവും കലാപരിപാടികളും നടന്നു.