എന്യൂമറേഷൻ ഫോം തിരികെ ഏല്പിക്കണം
Wednesday 03 December 2025 12:09 AM IST
ആലപ്പുഴ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യൂമറേഷൻ ഫോറങ്ങൾ ഇനിയും തിരിച്ചേൽപ്പിക്കാത്ത വോട്ടർമാർ എത്രയും പെട്ടെന്ന് തിരികെ ഏൽപ്പിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസുകളിലോ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകളിൽ ഏൽപ്പിക്കാം. ബി.എൽ.ഒയെ ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് ഫോം തിരിച്ചേൽപ്പിക്കുകയും ചെയ്യാം. ഫോറം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കരട് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാനുള്ള സാദ്ധ്യതയില്ലെന്നും കളക്ടർ അറിയിച്ചു.