കഞ്ചാവുമായി യുവാക്കൾ പിടിയിൽ
Wednesday 03 December 2025 12:13 AM IST
അമ്പലപ്പുഴ : വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നീർക്കുന്നം സ്വദേശികളായ അനന്ദു കുമാർ (24), രെജിലാൽ ( 26) എന്നിവരെയാആണ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിൽ പിടികൂടിയത്. കഞ്ഞിപ്പാടത്തുള്ള ആക്രിക്കടയിൽ സൂക്ഷിച്ച നിലയിൽ രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെടുത്തു. രണ്ടുലക്ഷം രൂപയിലേറെ വില വരും. അസി.എക്സൈസ് ഇൻസ്‌പെക്ടർമാരായ എ. അബ്ദുൾ ഷുക്കൂർ , ഫാറൂഖ് അഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ആർ.ജോബിൻ, എസ്.ഷഫീഖ്, രണദിവെ തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.