യു.ഡി.എഫ് കൺവെൻഷൻ
Wednesday 03 December 2025 12:15 AM IST
മുഹമ്മ: മുഹമ്മ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമവുംതെരഞ്ഞെടുപ്പ് കൺവെൻഷനും
കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. മുഹമ്മ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനീഷ് പി.തയ്യിൽ അദ്ധ്യക്ഷനായി. ഡി.സി.സി ട്രഷറർ ടി.സുബ്രഹ്മണ്യ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി സജി കുര്യാക്കോസ് , സി. എ. ജയശ്രീ , എസ്. ടി. റെജി , അഡ്വ. ഒ. എസ്. പ്രതീഷ് , പി. വി. തങ്കച്ചൻ , പി. എസ്. സിദ്ധാർത്ഥൻ , മോഹൻദാസ് കുഴുപ്പോട്ട് , വി. എം. സുഗാന്ധി പി. സി. അജയകുമാർ എന്നിവർ സംസാരിച്ചു.