തെങ്ങിന് കാലാവസ്ഥാടിസ്ഥാന ഇൻഷ്വറൻസ്

Wednesday 03 December 2025 1:23 AM IST

ന്യൂഡൽഹി: മഴ, ചൂട് തുടങ്ങി കാലാവസ്ഥാ പ്രശ്‌നങ്ങൾ, പ്രകൃതിദുരന്തം എന്നിവയിൽ നിന്ന് നാളികേര കർഷകർക്ക് സംരക്ഷണം നൽകാൻ തെങ്ങിനെ റീസ്ട്രക്ചേർഡ് വെതർ ബേസ്‌ഡ് ഇൻഷ്വറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി റാം നാഥ് താക്കൂർ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. നാളികേര കർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് നൽകിയ മറുപടിയിലാണിത്. തേങ്ങയുടെയും തേങ്ങ ഉൽപന്നങ്ങളുടെയും കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 23.35 % വർദ്ധിച്ച് 4349.03 കോടിയായി. തേങ്ങയുടെയും കൊപ്രയുടെയും ഇറക്കുമതി നിയന്ത്രിച്ചിട്ടുണ്ട്. നാളികേര കർഷകർക്കുള്ള സബ്സിഡി ഹെക്ടറിന് 6,500 രൂപയിൽ നിന്ന് 56,000 രൂപയാക്കി.