യു.എ.ഇയിൽ ദേശീയ ദിനം
Wednesday 03 December 2025 12:29 AM IST
അബുദാബി: 54-ാമത് ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിച്ച് യു.എ.ഇ. 1971ൽ യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നേതൃത്വത്തിൽ ഏഴ് എമിറേറ്റുകൾ ചേർന്ന് ഏകീകൃത രാഷ്ട്രമായ ദിനമാണിത്.രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും പ്രദർശിപ്പിക്കുന്ന ഒട്ടേറെ പരിപാടികൾ വിവിധയിടങ്ങളിലായി നടന്നു. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇൻഡിപെൻഡൻസ് സ്ക്വയർ പദ്ധതി ഉദ്ഘാടനം ചെയ്തു.യു.എ.ഇയുടെ സ്വാതന്ത്ര്യത്തിന്റെ ഓർമ പുതുക്കുന്നതിന്റെ ഭാഗമായി നിർമിച്ച സ്ക്വയറും സ്വാതന്ത്ര്യ സ്മാരകവും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു.