ജീവനോടെയുണ്ട്: ഇമ്രാനെ കണ്ട് സഹോദരി
ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നും എന്നാൽ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണെന്നും സഹോദരി ഉസ്മ ഖാൻ. ഇന്നലെ വൈകിച്ച് റാവൽപിണ്ടിയിലെ അദിയാല ജയിലിൽ ഇമ്രാനുമായി 20 മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. ഏകാന്ത തടവിലാണ്. ആരുമായും ആശയവിനിമയം നടത്താനാകുന്നില്ലെന്നും മാനസികമായി അദ്ദേഹത്തെ പീഡിപ്പിക്കുകയാണെന്നും പറഞ്ഞു.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ വ്യാപിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ.പ്രവർത്തകരും റാവൽപിണ്ടി നഗരത്തിൽ പ്രതിഷേധിച്ചു. പ്രക്ഷോഭം ആളിപ്പടരാനുള്ള സാദ്ധ്യത കണ്ട് സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ പ്രക്ഷോഭം ശക്തമായതിനിടെയാണ് സഹോദരിയെ ഇമ്രാനെ കാണാനനുവദിച്ചത്.
മരണതുല്യമാണ്. അവർക്ക് ഇനി കൊല്ലുക മാത്രമാണ് ചെയ്യാനുള്ളത്. വൈദ്യുതിയോ സൂര്യപ്രകാശമോ ഇല്ലാതെ ഏകാന്തതടവിലാണ്. മോശം ഭക്ഷണം, മലിനമായ വെള്ളം, വൈദ്യസഹായം ഇല്ല. അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഇല്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, കരസേനാ മേധാവിയും ഐ.എസ്.ഐ ഡയറക്ടർ ജനറലുമായിരിക്കും ഉത്തരവാദികൾ.
-ഇമ്രാൻ
സഹോദരിയെ അറിയിച്ചത്