ബ്രഹ്‌മോസ് പരീക്ഷണം വിജയം

Wednesday 03 December 2025 12:55 AM IST

ന്യൂഡൽഹി: ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയം. സതേൺ കമാൻഡിലെ ബ്രഹ്മോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിലായിരുന്നു പരീക്ഷണം. മിസൈലിന്റെ ഗതിയും നിയന്ത്രണ സംവിധാനങ്ങളും കൃത്യമായിരുന്നുവെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു.