പീഡന പരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ
Wednesday 03 December 2025 2:32 AM IST
തിരുവനന്തപുരം: പീഡനപരാതിയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. കിഴക്കേക്കോട്ട വാഴപ്പള്ളി സ്വദേശി കൃഷ്ണദാസിനെയാണ് (54) ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തത്.തെങ്കാശി സ്വദേശിയായ 35കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.
നവംബർ 26 മുതൽ 29വരെ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. ശ്രീവരാഹം വാഴപ്പള്ളിയിൽ കൃഷ്ണദാസിന്റെ ഹോട്ടലിലെ ജീവനക്കാരിയാണ് പരാതി നൽകിയ യുവതി. ഹോട്ടൽ ജീവനക്കാർക്കായി ഇയാൾ ഒരുക്കിയിരുന്ന താമസസ്ഥലത്ത് വച്ചായിരുന്നു പീഡനം. ഫോർട്ട് പൊലീസ് എസ്.എച്ച്.ഒ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.