അശ്വതി, ഭരണി, കാർത്തിക ഉത്സവം
Wednesday 03 December 2025 2:47 AM IST
പൂഞ്ഞാർ: തെക്കേക്കര പള്ളികുന്നേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി, ഭരണി, കാർത്തിക ഉത്സവം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടിന് കുംഭകുടഘോഷയാത്ര, 12 ന് കുംഭകുടം അഭിഷേകം, 1.30 ന് മഹാപ്രസാദമൂട്ട്, 5.30 ന് കാഴ്ചശ്രീബലി, ദേശവിളക്ക്, ഏഴിന് വീരനാട്യം, 7.30 ന് ഭരതനാട്യം, എട്ടിന് ക്ഷേത്രനടയിൽ പറവയ്പ്, സ്‌പെഷ്യൽ പഞ്ചാരിമേളം, 9 ന് സംഗീതസദസ്സ്, 10.30 ന് അത്താഴപൂജ, എതിരേൽപ്പ്, താലപ്പൊലി, 11 ന് കളംപാട്ട്. നാളെ രാവിലെ ഒൻപതിന് കാഴ്ചശ്രീബലി, 5.30 ന് മങ്കുഴി ആകല്പാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേയ്ക്ക് പറയ്ക്ക് എഴുന്നള്ളിപ്പ്, 7.30 ന് ക്ഷേത്രത്തിൽ പറവയ്പ്, എട്ടിന് ഭജൻസ്, 8.30 ന് കാർത്തിക പൂജ, 10.30 ന് എതിരേൽപ്, താലപ്പൊലി, 11 ന് കളംപാട്ട്.