158 പക്ഷി വർഗങ്ങളെ രേഖപ്പെടുത്തി
Wednesday 03 December 2025 2:49 AM IST
കോട്ടയം: കോട്ടയം നേച്ചർ സൊസൈറ്റിയും, കോട്ടയം ബേർഡിംഗ് കളക്ടീവും സംഘടിപ്പിച്ച ബേർഡ് റേസ് 2025ൽ 158 പക്ഷിവർഗങ്ങളെ രേഖപ്പെടുത്തി. പൊന്തൻപുഴ (78 സ്പീഷീസ്), കല്ലറ (73 സ്പീഷീസ്) , പാലത്തുരുത്ത് (72 സ്പീഷീസ്) എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ പക്ഷികളെ കണ്ടത്. കോട്ടയത്തെ കാടുകൾ, ജലാശയങ്ങൾ, വയലുകൾ, നദീതീരങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ 12-ൽ അധികം പുതിയ പക്ഷിനിരീക്ഷകർ പങ്കെടുത്തു. വിദ്യാർത്ഥികളായ ശ്രേയസ്, ആയുഷ്, പ്രണവ് എന്നിവരെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു. കുട്ടികൾക്കു വേണ്ടി രാവിലെ കോട്ടയം ജവഹർ ബാലഭവനിൽ പക്ഷികളെക്കുറിച്ചു പ്രത്യേക ക്ലാസ് നടത്തിയിരുന്നു